നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കനി’ൽ കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. സിനിമയുടെ പ്രി-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തുടങ്ങുമെന്നാണ് വിവരം. ‘ഖുർബാനി’ക്ക് ശേഷം വർണച്ചിത്ര നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്‌റ്റിങ് അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സുരഭി ലക്ഷ്‌മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങി’ന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ്.
Most Read: ഐഎസ്എൽ; സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം