യുവതാരങ്ങളായ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘എനിമി’ ദീപാവലിക്ക് റിലീസ് ചെയ്യും. അരിമാ, ഇരുമുഖന്‍, നോട്ട എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി’യുടെ രചയിതാവും സംവിധായകനും.
മിനി സ്‌റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. മൃണാളിനി രവിയും മംമ്താ മോഹന്‍ദാസും നായികമാരാകുന്ന സിനിമയില്‍ പ്രകാശ് രാജും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാളവികാ അവിനാഷ്, തമ്പി രാമയ്യ, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

‘അവന്‍ ഇവന്‍’ എന്ന ചിത്രത്തിന് ശേഷം ആര്യയും വിശാലും ഒന്നിക്കുന്ന ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ഇതിനോടകം 30 ലക്ഷത്തിലേറെ പേരാണ് ട്രെയ്‌ലർ കണ്ടത്.
ആര്‍ഡി രാജ ശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ അതി സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് രവി വര്‍മ്മയാണ്. ഗാനങ്ങള്‍ക്ക് എസ് തമന്‍ സംഗീതം പകരുന്നു. പശ്‌ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നത് സാം സി എസ് ആണ്.
Most Read: തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ





































