തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ

By News Bureau, Malabar News
watermelon beauty tips
Ajwa Travels

വേനൽകാലങ്ങളിൽ നമ്മുടെ വീടുകളിൽ സ്‌ഥാനം പിടിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ ഇവ ജ്യൂസാക്കി കുടിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍.  നിര്‍ജലീകരണം ഇല്ലാതാക്കുന്നതിന് ഉചിതമാണ് തണ്ണിമത്തന്‍.

ഉന്‍മേഷം ലഭിക്കുന്നതിനും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം തണ്ണിമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

watermelon

എന്നാൽ ഈ തണ്ണിമത്തൻ സൗന്ദര്യ സംരക്ഷണത്തിലും കേമനാണെന്ന് അറിയാമോ? തണ്ണിമത്തൻ ഉപയോഗിച്ചുള്ള ചില ബ്യൂട്ടി ടിപ്‌സുകൾ പരിചയപ്പെടാം:

watermelon

  • തണ്ണിമത്തൻ പൾപ്പും പഞ്ചസാരയും തുല്യ അളവിൽ ചേർത്ത് ആഴ്‌ചയിൽ ഒരിക്കൽ മൂന്നു മിനിറ്റ് മുഖം മസാജ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.
  • തണ്ണിമത്തൻ നീരും പുതിനയില നീരും ഐസ് ട്രേയിൽ ഒഴിച്ച് ഇടയ്‌ക്ക് മുഖത്ത് ഉരസുന്നത് എനർജി ലഭിക്കാനും ഉൻമേഷത്തിനും നല്ലതാണ്.
  • തണ്ണിമത്തന്റെ തൊണ്ട് തണുപ്പിച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

watermelon

  • പാലും തണ്ണിമത്തനും സമം യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാൻ സഹായിക്കും.
  • തണ്ണിമത്തന്റെ നീരെടുത്ത് വെറുതെ മുഖത്ത് പുരട്ടുന്നത് ചർമം തിളങ്ങാൻ സഹായിക്കും.
  • തണ്ണിമത്തൻ കാമ്പും വെള്ളരിയും പേസ്‌റ്റ് രൂപത്തിലാക്കി കണ്ണിന് മുകളിൽ മാസ്‌കായി ഇടാം.

watermelon

  • തണ്ണിമത്തൻ നീരിൽ ചെറുപയർ പൊടി ചേർത്ത് കുളിക്കാനുള്ള ബാത്തിങ് സ്‌ക്രബാക്കാം.
  • തണ്ണിമത്തൻ പൾപ്പ് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം ലഭിക്കാൻ സഹായിക്കും.
  • തണുപ്പിച്ച തണ്ണിമത്തൻ നീരും ക്യാരറ്റ് നീരും സമാസമം എടുക്കുക. ഇതിലേക്ക് അരിപൊടിയും ചേർത്ത് മുഖം കഴുകുന്നത് കരുവാളിപ്പ് മാറാൻ സഹായിക്കും.

watermelon

Most Read: ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE