ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി

By News Bureau, Malabar News
Ajwa Travels

‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർക്കുന്ന ചിത്രം ‘മിന്നൽ മുരളി‘യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ജെയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്‌ചാത്തലം. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിച്ച് ജെയ്‌സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ.

ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ളിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പ്രേക്ഷകരുടെ കാത്തിരിപ്പിനെ ഇരട്ടിയാക്കുന്ന ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌ലർ കണ്ടത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വീക്കെൻഡ് ബ്ളോക്ക്ബസ്‌റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം.

അരുൺ അനിരുദ്ധൻ, ജസ്‌റ്റിൻ മാത്യു എന്നിവർ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സമീര്‍ താഹിര്‍ ആണ്. ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാൻ ആണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. ചിത്രത്തിൽ വിഎഫ്എക്‌സും നിർണായകമാണ്. ആൻഡ്രൂ ഡിക്രൂസ് ആണ് വിഎഫ്എക്‌സ് സൂപ്പർവൈസര്‍.

minnal-murali

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ‘മിന്നൽ മുരളി’യിൽ സുപ്രധാന വേഷത്തിലുണ്ട്.

Most Read: ബാഴ്‌സയിൽ നിന്നും കോമാൻ പുറത്ത്; ഔദ്യോഗിക പ്രഖ്യാപനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE