തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വോട്ട് ചെയ്‌തതിൽ ആക്ഷേപവുമായി സിപിഐ നേതാവ് വിഎസ്.സുനിൽ കുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്‌തത് എങ്ങനെയാണ് സുനിൽ കുമാർ ചോദിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപറേഷനിലെ നെട്ടിശ്ശേരിയിൽ സ്‌ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്‌തതും. ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്‌തത് തിരുവനന്തപുരം കോർപറേഷനിലെ ശാസ്‌തമംഗലം ഡിവിഷനിലാണ്.
ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നൽകണമെന്നും വിഎസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വഴിയായിരുന്നു സുനിൽ കുമാറിന്റെ പ്രതികരണം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































