പാലക്കാട്: മണ്ണുത്തി- വടക്കഞ്ചേരി മേൽപാലം നിർമാണ അപാകതകൾ പരിഹരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പാലം പൊളിച്ചത്. ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്ഷൻ വരെ 420 മീറ്റർ നീളമുള്ള പാലത്തിന്റെ 5 ഭാഗങ്ങൾ നിർമാണ പാളിച്ചമൂലം ടാറിങ് പൊളിച്ച് വീണ്ടും ബലപ്പെടുത്തി. തുടർന്ന്, ടാറിങ് പൂർത്തിയാക്കിയ ശേഷമാണ് തുറന്നത്. മേൽപാലത്തിലെ നടപ്പാതയുടെ നിർമാണവും ലൈറ്റ് സ്ഥാപിക്കുന്ന ജോലികളും തുടരുന്നുണ്ട്.
റോയൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത മേൽപാലവും മേൽപാതയും കടന്ന് രണ്ട് കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്. പാത പൂർത്തിയായതോടെ തങ്കം ജംഗ്ഷനിലും റോയൽ ജംഗ്ഷനിലും ഉണ്ടായിരുന്ന ഗതാഗത തടസങ്ങൾ പൂർണമായും നീങ്ങി.
Also Read: കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു






































