കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു

By News Desk, Malabar News

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം.

നിയന്ത്രണങ്ങൾ ഇങ്ങനെ

 • അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു വാണിജ്യ സ്‌ഥാപനങ്ങൾ തുറക്കാൻ പാടില്ല.
 • അനാവശ്യയാത്രകൾ നിരോധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോകുമ്പോൾ സെൽഫ് ഡിക്‌ളറേഷൻ നിർബന്ധം.
 • നിയന്ത്രണമേഖലകളിൽ പൊതുഗതാഗതം നിരോധിക്കുന്നു. ദീർഘദൂര ബസുകൾക്കു കടന്നു പോകാമെങ്കിലും ഈ മേഖലകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളതല്ല.
 • സർക്കാർ ഇളവു നൽകിയ വ്യവസായങ്ങൾക്കു മാത്രം പ്രവർത്തന അനുമതി
 • ആഴ്‌ചച്ചന്തകൾ വഴിയുള്ള കച്ചവടവും നിരോധിച്ചു.
 • ഹോട്ടലുകളിൽ ഹോം ഡെലിവറി, പാഴ്‌സൽ സർവീസ് മാത്രം അനുവദിക്കും.
 • മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ, പെട്രോൾ പമ്പുകൾ എന്നിവ നിലവിലെ നിയന്ത്രണ പ്രകാരം പ്രവർത്തിക്കാം.
 • സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രം.
 • ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി 2 മണി വരെ തുറക്കാം.
 • രാത്രി 9 മുതൽ പുലർച്ചെ 5 വരെ നൈറ്റ് കർഫ്യൂ.
 • മുൻപ് നിശ്‌ചയിച്ച വിവാഹങ്ങൾ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം. അതിൽ കൂടുതൽ ആളുകൾ പാടില്ല.
 • മരണവീടുകളിൽ ഇരുപതിൽ കൂടുതൽ ആളുകൾ ഒത്തു ചേരരുത്.
 • ആരാധനാലയങ്ങളിൽ പൊതുജന പ്രവേശനം നിരോധിച്ചു.
 • സെക്‌ഷൻ 144 പ്രഖ്യാപിച്ച മേഖലകളിൽ അതനുസരിച്ചുള്ള നിയന്ത്രണവും തുടരും.

Also Read: കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE