പാലക്കാട്: മലമ്പുഴ ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇത്രയും ശക്‌തമായ ഒഴുക്ക് പുഴയിൽ ഉണ്ടാകുന്നത് ആദ്യമായാണ്. ഭാരതപ്പുഴക്ക് ഒപ്പം തന്നെ അതിന്റെ കൈവഴികളിലും ഒഴുക്ക് ശക്‌തമായിട്ടുണ്ട്. നിലവിൽ ഇരു കരകളിലും മുട്ടിയാണ് ഇവയിൽ വെള്ളം ഒഴുകുന്നത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ പുഴയിലെ തടയണകൾ എല്ലാം നിറഞ്ഞ സ്‌ഥിതിയിൽ തടയണകളിലെ ഷട്ടറുകൾ ജല അതോറിറ്റി പൂർണമായി തുറന്നിട്ടുണ്ട്.
അതേസമയം ഒറ്റപ്പാലത്തും സമീപ പ്രദേശങ്ങളിലും ശനിയാഴ്‌ച മഴ താരതമ്യേന കുറവായിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ശക്‌തിപ്രാപിച്ചു. ശനിയാഴ്‌ച രാവിലെ 8 മുതൽ ഞായർ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ 44.8 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
Read also: മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു






































