മൈസൂരുവിൽ വെള്ളക്കെട്ടിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
drowned
Representational Image

കൽപ്പറ്റ: ചൊവ്വാഴ്‌ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം സ്‌ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടം. മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിലാണ് കഴിഞ്ഞദിവസം യുവാവിനെ കാണാതായത്. സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്‌സും റസ്‌ക്യൂ സംഘങ്ങളും സ്‌ഥലത്ത്‌ എത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ ആരംഭിക്കാമെന്ന നിലപാടിലായിരുന്നു.

ഇതേത്തുടർന്ന് വയനാട് കൽപ്പറ്റയിലെ തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ രാത്രിയാത്രാ നിയന്ത്രണമുള്ള വനപാതയിലൂടെ പ്രത്യേകാനുമതി വാങ്ങി മൈസൂരുവിലേക്ക് തിരിക്കുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെ ഇവർ മൈസൂരുവിൽ എത്തിയെങ്കിലും അധികൃതരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അനുമതി ലഭിക്കാത്തതിനാൽ പുലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് തിരച്ചിൽ നടത്തിയത്.

തുർക്കി ജീവൻരക്ഷാ സമിതി അംഗങ്ങളാണ് മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തത്. മൈസൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് മരിച്ച ഷബ്‌നാസ്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE