തിരുവനന്തപുരം: ജില്ലയിലെ പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജുവിനെയാണ് ഭാര്യ സൗമ്യ കൊലപ്പെടുത്തിയത്. ഇവരെ പാലോട് പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജു ഫോൺ ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ പ്രദേശത്ത് ഒരു ഉൽസവം നടക്കുന്നുണ്ടായിരുന്നു. അവിടേക്ക് പോയ സൗമ്യ തിരികെ വന്നപ്പോൾ ഷിജു വീടിനു പിൻവശത്തിരുന്ന് ഫോൺ വിളിക്കുന്നത് കണ്ടു. തുടർന്ന് ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വഴക്കുണ്ടായി. പിന്നീട് വഴക്ക് തർക്കത്തിലെത്തുകയും സൗമ്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു.
സൗമ്യ തന്നെയാണ് കൊലപാതക വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇവർക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
Most Read: തിരുവല്ലം കസ്‌റ്റഡി മരണം; സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും