കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ അസിസ്റ്റൻഡ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി.
ഒരാഴ്ചയോളം പഴക്കമുള്ളതാണ് ജഡം. മല മുകളിലെ ഏറ്റവും ഉയരത്തിലുള്ള പാറയിൽ നിന്നും താഴേക്ക് വീണതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. ഏകദേശം 25 വയസുള്ള മോഴ ആനയാണ് ചരിഞ്ഞത്. ഇന്ന് വനത്തിൽ വച്ചുതന്നെ ആനയെ സംസ്കരിക്കുമെന്ന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ വ്യക്തമാക്കി.
Read also : അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി





































