കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. വനംവകുപ്പിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടിയാനയാണ് ടൗണിലിറങ്ങിയത്. ആന അൽപ്പസമയം അക്രമാസക്‌തനായി. റോഡിൽ നിന്ന് തുരത്തിയ ആന തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ആനയുടെ വായിൽ മുറിവുണ്ടെന്നാണ് സംശയം. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ നാളെ വൈകിട്ട് ആറുവരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
Most Read| ‘മാർക്കോ’ സിനിമയ്‌ക്ക് വിലക്ക്; ടിവി ചാനലുകൾക്ക് പ്രദർശനാനുമതി ഇല്ല