വയനാട്: ജില്ലയിലെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം ഉൾപ്പടെ കാട്ടാന തകർക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ ഉദ്യോഗസ്‌ഥർക്കും പരിക്കുകൾ ഉണ്ട്. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ അജയ കുമാർ, സിഇഒമാരായ മൻസൂർ അലി, അരുൺ കൃഷ്‌ണൻ, ഡ്രൈവർ രമേശൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി നിലത്തേക്ക് ഇടുകയായിരുന്നു.
തുടർന്ന്, ആനയുടെ പരാക്രമം തുടർന്നതോടെ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, പരിക്കേറ്റ ഉദ്യോഗസ്‌ഥരെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.
Read Also: ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ







































