തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ.
വിദ്യാര്‍ഥികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ തീരുമാനമാണെന്നും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണം എന്നാണ് കരുതുന്നതെന്നും ആര്യ വ്യക്‌തമാക്കി. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എസ്എഫ്‌ഐ സംസ്‌ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ആര്യ ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ഥിയാണ്. ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ്.
Read also: കണ്ണൂര്‍ കൊട്ടിയൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍







































