ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാന്‍ വിഘടന വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. വിഘടനവാദികളില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ ആം ആദ്മി സഹായം തേടുന്നുവെന്നും ഈ പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും ചന്നി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
ഖാലിസ്ഥാന്‍ ബന്ധമെന്ന ആരോപണത്തിന് മറുപടിയുമായി അരവിന്ദ് കെജ്രിവാള് ഇന്നലെ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് ഇദ്ദേഹം തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്ക്കുണ്ടായ ഭയമാണ് തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവന്നതെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
Read Also: ദീപുവിന്റെ കൊലപാതകം; മരണകാരണം തലയ്ക്കേറ്റ ക്ഷതം-പ്രാഥമിക റിപ്പോർട്








































