ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്‍ഷക നിലപാട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചക്ക് തങ്ങള്‍ തയ്യറാല്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.
കേന്ദ്ര കാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യാവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Read also: ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍







































