പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. അസുഖം മൂർച്ഛിച്ചിട്ടും വിദഗ്ധ ചികിൽസ നല്‍കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. ജീവനക്കാർക്കെതിരെ നടപടി ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Also Read: ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും







































