മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
മേരി കിടന്നുറങ്ങവേ കാട്ടാന വീട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭയന്ന് പുറത്തേക്കോടിയ മേരിയെ കാട്ടാന പിന്തുടർന്ന് ആക്രമിച്ചു. മേരി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തുടർന്ന് മേരിയുടെ ഭർത്താവും മക്കളും നാട്ടുകാരും ചേർന്ന് ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്ത് നഗരസഭയുടെ വിളക്കുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ