താമരശ്ശേരി: വാടക ഫ്ളാറ്റിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്ളാറ്റിലായിരുന്നു യുവതി.
ഇന്നലെ രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് അപ്പാർട്ട്മെന്റ് ഉടമയെയും വാർഡ് മെമ്പറെയും ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി തുറന്ന് നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്നയെ കണ്ടെത്തിയത്.
താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ ദുരൂഹത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പാണ് ഇപ്പോഴത്തെ പങ്കാളിക്കൊപ്പം യുവതി താമസം തുടങ്ങിയത്. കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഉസ്മാന്റെയും സഫിയയുടെയും മകളാണ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!



































