മലപ്പുറം: ജില്ലയിലെ താനൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് ചികിൽസയിൽ കഴിയുകയായിരുന്ന സ്‌ത്രീ മരിച്ചു. ഗീത(40) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇന്ന് മരണം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. താനൂരിലെ ബന്ധുവീട്ടിൽ അമ്മയെ ആക്കിയ ശേഷം ഭർതൃവീട്ടിലേക്ക് മടങ്ങി പോകുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ചിറക്കലില്‍ നിന്നും സ്വകാര്യ ബസിലായിരുന്നു ഗീത യാത്ര ചെയ്‌തത്. തുടർന്ന് ഒന്നര കിലോമീറ്റർ പിന്നിട്ട് താനൂർ തെയ്യാല റോഡ് ജംഗ്ക്ഷനില്‍ എത്തിയപ്പോൾ ബസിന്റെ മുന്‍വശത്തെ ഡോറിലൂടെ തെറിച്ച് വീഴുകയായിരുന്നു. മൃതദേഹം ഇൻക്വിസ്‌റ്റ് നടത്തി പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read also: സംഘർഷം തുടരുന്നു; യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്ക് ഹെൽപ് ലൈൻ ആരംഭിച്ചു







































