ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെയാണ് ഇത്തവണ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ അമ്മയുടെ സഹായത്തോടെയാണ് സഹോദരൻ കൊലപാതകം നടത്തിയത്.
ഞായറാഴ്ചയാണ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അമ്മയും സഹോദരനും 19കാരിയായ യുവതിയുടെ വീട്ടിൽ എത്തിയത്. തുടർന്ന് ഇവർക്കായി ചായ തയ്യാറാക്കുന്നതിനെയാണ് യുവതി ആക്രമിക്കപ്പെട്ടത്. സഹോദരൻ അരിവാൾ ഉപയോഗിച്ച് യുവതിയുടെ കഴുത്ത് അറുത്തെടുക്കുകയായിരുന്നു. ഈ സമയം യുവതിയുടെ കാലിൽ പിടിച്ച് അമ്മ കൊലപാതത്തിന് സഹായിക്കുകയും ചെയ്തു.
ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, ഛേദിച്ച തല മുറ്റത്തേക്ക് കൊണ്ടുപോയി വായുവിൽ വീശിയ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2021 ജൂണിലാണ് താൻ പ്രണയിച്ച വ്യക്തിയുമായി യുവതി ഒളിച്ചോടിയത്. ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു. ഇരുവരും നിലവിൽ അറസ്റ്റിലാണ്.
Read also: ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും; എകെ 203 തോക്കുകള്‍ വാങ്ങും