സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.
”മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ? കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല, അവരോടുള്ള കരുതൽ മാത്രമാണ്”- രഞ്‌ജിത് പറഞ്ഞു.
‘കാവുംണ്ടപാളയം’ എന്ന പുതിയ ചിത്രം റിലീസ് ചെയ്‌തതിന് ശേഷം മാദ്ധ്യമങ്ങളോടാണ് നടൻ തുറന്നടിച്ചത്. അതേസമയം, ദുരഭിമാനക്കൊലയ്‌ക്ക് എതിരെ പോരാടുന്ന വ്യക്‌തികളും സംഘടനകളും നടന്റെ പ്രസ്‌താവനക്കെതിരെ രംഗത്തെത്തി. ദുരഭിമാനക്കൊലയിൽ തമിഴ്‌നാട്ടിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുമ്പോൾ നടന് എങ്ങനെ ഇത്തരം പ്രതികരണം നടത്താൻ സാധിക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം.
Most Read| ‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു