ന്യൂഡെൽഹി: സംസ്‌ഥാനത്ത് കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്കു പടിഞ്ഞാറൻ ഡെൽഹിയിലാണ് സംഭവം. മക്കളുമായി പോകുന്നതിനിടെ പിന്നിൽ നിന്നും ഓടിയെത്തിയ അക്രമി യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപെട്ടതായും പോലീസ് അറിയിച്ചു.
അക്രമം അറിഞ്ഞതിന് പിന്നാലെ സംഭവ സ്‌ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടികളുമായി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്‌തമായതായി പോലീസ് അറിയിച്ചു.
യുവതിയും അക്രമിയും മുൻപ് അയക്കാർ ആയിരുന്നെന്നും, യുവതി പിന്നീട് അവിടെ നിന്നും താമസം മാറിയെന്നും പോലീസ് വ്യക്‌തമാക്കി. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്‌തമല്ലെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read also: സിൽവർ ലൈൻ; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ- വിദഗ്‌ധരുമായി ചർച്ച 28ന്