പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. മഞ്ഞപ്രയിലെ ജോലിക്ക് ശേഷം പുളിങ്കൂട്ടം റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ഇവർ.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കാറും ഡ്രൈവറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































