വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം

വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്‌ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് തലച്ചോറിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. സ്‌ത്രീകളുടെ ഓർമക്കുറവിനും വൈജ്‌ഞാനിക വൈകല്യത്തിനും കാരണമായേക്കാം.

By Senior Reporter, Malabar News
Wood Stove Smoke Linked to Increased Brain Health
Rep. Image
Ajwa Travels

വിറക് അടുപ്പിലാണോ പാചകം? എന്നാൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്‌ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് തലച്ചോറിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പാചക ഇന്ധനങ്ങളിൽ നിന്നുള്ള ഗാർഹിക വായുമലിനീകരണത്തിന് വിധേയരായ സ്‌ത്രീകളിലാണ് ഈ പ്രശ്‌നമെന്നാണ് കണ്ടെത്തൽ.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്‌റ്റ് ഏഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കർണാടകയിലെ ശ്രീനിവാസപുരയിൽ നിന്നുള്ള മുതിർന്നവരുടെ എംആർഐ ബ്രെയിൻ സ്‌കാനുകളാണ് ഇതിനായി പഠനവിധേയമാക്കിയത്.

ഇതിൽ നിന്ന് തലച്ചോറിൽ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാൻ സ്‌ത്രീകൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് വ്യക്‌തമാകുന്നു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിൽ നിന്നുള്ള ഗവേഷകരും പഠനത്തിന് പിന്നിലുണ്ട്.

വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് കാർബൺ, നൈട്രജൻ, സൾഫർ എന്നിവയുടെ ഓക്‌സൈഡുകൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ കാരണമാകുന്നു. ഇത് വായുമലിനീകരണത്തിന് കാരണമാവുകയും ശ്വസിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെയ്‌ക്കുകയും ചെയ്യും. ഇത് സ്‌ത്രീകളുടെ ഓർമക്കുറവിനും വൈജ്‌ഞാനിക വൈകല്യത്തിനും കാരണമായേക്കാം.

45 വയസിന് മുകളിലുള്ള 4100ലധികം മുതിർന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിൽ ആയിരത്തോളം പേരുടെ എംആർഐ ബ്രെയിൻ സ്‌കാനുകളും നടത്തി. ഇങ്ങനെ സ്‌ഥിരമായ വിറകടുപ്പ് ഉപയോഗിക്കുന്നവരിൽ ഡിമെൻഷ്യ, അൽഷിമേഴ്‌സ് തുടങ്ങിയ രോഗസാധ്യതകൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE