പാരിസ്: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് തകർപ്പൻ ജയം. അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടീം തോൽപ്പിച്ചത്. ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, ജോട്ട എന്നിവരാണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ 13 പോയിന്റുമായി ഗ്രൂപ്പ് എയിൽ പോർച്ചുഗല്‍ ഒന്നാമതെത്തി.
അന്റോയിന്‍ ഗ്രീസ്മാന്റെ ഇരട്ടഗോൾ മികവിൽ ഫ്രാൻസും ലോകകപ്പ് യോഗ്യത മൽസരത്തിൽ വിജയിച്ചു. ഫിൻലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസ് തോൽപ്പിച്ചത്. 25, 53 മിനുറ്റുകളിലായിരുന്നു ഗ്രീസ്മാന്റെ ഗോളുകൾ. പരിക്ക് കാരണം എംബാപെ ഇന്ന് കളിച്ചില്ല. 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഫ്രാൻസ്.
Read Also: ഒല ഇലക്ട്രിക് സ്കൂട്ടർ വിൽപന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും






































