ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിൽപന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും

By Staff Reporter, Malabar News
ola-e-scooter
Ajwa Travels

ന്യൂഡെൽഹി: ഏറെ പ്രതീക്ഷയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്ന ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ്1, എസ്1 പ്രോ മോഡലുകളുടെ വിൽപന നാളെ മുതൽ ആരംഭിക്കും. എന്നാൽ ഒക്‌ടോബർ മാസത്തോടെ മാത്രമേ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്, അതിനാൽ തന്നെ നാളെ മുതൽ വാഹനം വാങ്ങാനെത്തുന്നവർ ഏകദേശം ഒരുമാസത്തോളം വീണ്ടും ഇത് കയ്യിലെത്താനായി കാത്തിരിക്കേണ്ടി വരും.

രാജ്യത്തെ 1000ത്തോളം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലുമായി അടുത്ത മാസത്തോടെ വാഹനം വിതരണത്തിനായി എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ആഗസ്‌റ്റ് 15നാണ് ഒല തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. ഒല എസ്1 ഇലക്‌ട്രിക്‌ സ്‌കൂട്ടർ രണ്ട് വേരിയന്റുകളായാണ് എത്തുന്നത്. എസ്1, എസ്1 പ്രോ എന്നിവയാണ് ഇത്. യഥാക്രമം 99,999 രൂപ, 1,29,999 രൂപയുമാണ് ഇവയുടെ വില.

Read Also: ‘പ്രിജില്‍’ മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ വഴി ഉദയമാകും; 15 വര്‍ഷങ്ങളുടെ പരിശ്രമഫലം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE