ന്യൂഡെൽഹി: പൊതു ആസ്‌തി വിറ്റ് മൂലധനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡെൽഹിയിലെ ഐതിഹാസികമായ അശോക് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാൻ ഒരുങ്ങുകയാണ് കേന്ദ്രം. 60 വർഷത്തെ കരാറിനാണ് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുക. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം ഭൂമി രണ്ട് ഭാഗമാക്കി 90 വർഷത്തേക്കാണ് കരാർ നിശ്‌ചയിച്ചിരിക്കുന്നത്.
ജമ്മു കശ്‌മീർ രാജകുടുംബം 1956ൽ കൈമാറിയ 25 ഏക്കർ ഭൂമിയിലാണ് കേന്ദ്രസർക്കാർ ഹോട്ടൽ നിർമിച്ചത്. 500ഓളം റൂമുകളുള്ള ഹോട്ടൽ ലോകപ്രശസ്‌തമാണെങ്കിലും ഡെൽഹിയിലെ മറ്റ് പഞ്ചനക്ഷത്ര ഹോട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ അവസ്‌ഥ മോശമായതിനാലാണ് കരാർ അടിസ്‌ഥാനത്തിൽ വിൽക്കാൻ സർക്കാർ തീരുമാനിച്ചത്.
ഹോട്ടലിലെ ജീർണിച്ച പരവതാനികളും ഫർണിച്ചറുകളും മാറ്റുന്നതിനും മറ്റ് നവീകരണങ്ങൾക്കുമായി 500ഓളം കോടിയുടെ ചെലവുണ്ട്. ഈ കാരണം കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതി.
Also Read: ഭർതൃപീഡനം; തെലങ്കാനയിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി