ഭർതൃപീഡനം; തെലങ്കാനയിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

By News Bureau, Malabar News
Representational Image
Ajwa Travels

തെലങ്കാന: ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. 35കാരിയായ യുവതിയാണ് മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

രംഗ റെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗറിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് സായികുമാർ ഇവരെയും കുട്ടികളെയും പീഡിപ്പിക്കാറുണ്ടെന്ന് കണ്ടെത്തിയതായി രാജേന്ദ്രനഗർ പോലീസ് ഇൻസ്‌പെക്‌ടർ കെ കനകയ്യ പറഞ്ഞു.

സംഭവത്തിൽ ഭർത്താവിനെതിരെ സെക്ഷൻ 302, 498 എ, 306 പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.

ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണ് സായികുമാർ. 2016ലാണ് ഇരുവരും വിവാഹിതരായത്.

Most Read: ഇഡിയുടെ കണ്ടെത്തലുകൾ വസ്‌തുതാവിരുദ്ധം; പകപോക്കൽ രാഷ്‌ട്രീയമെന്ന് പോപ്പുലർ ഫ്രണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE