മാനന്തവാടി: വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെയാണ് (63) മകൻ റോബിൻ (37) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ബേബിയെ കണ്ടത്.
ഗുരുതരമായി പരിക്കേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. റോബിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ