ഇസ്രയേൽ വ്യോമാക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

യെമന്റെ തലസ്‌ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടത്.

By Senior Reporter, Malabar News
Houthi PM Ahmed al Rahawi
Houthi PM Ahmed al Rahawi (Image Courtesy: X Platform)
Ajwa Travels

സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യെമന്റെ തലസ്‌ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.

യെമൻ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. അതേസമയം, ഇസ്രയേൽ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പടെയുള്ള വടക്കൻ മേഖലയുടെ ഭരണം ഹൂതികൾക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കൻ പ്രദേശം ഭരിക്കുന്നത് പ്രസിഡണ്ട് റഷാദ് അൽ അമിലിയാണ്. ഹൂതികളെ പിന്തുണയ്‌ക്കുന്നത് ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്‌ചയ്‌ക്കിടെ നിരവധി ആക്രമണങ്ങൾ ഇസ്രയേൽ യെമൻ തലസ്‌ഥാനത്ത് നടത്തിയിരുന്നു. പത്ത് ഹൂതി മന്ത്രിമാരെ ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക്‌ സമ്മാനമായി മകന്റെ ഉന്നതവിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE