കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ് പിടിച്ചെടുത്തത്.
കല്ലാച്ചി വാണിയൂർ റോഡ് ജങ്ഷനിൽ വെച്ച് വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്‌ഐ വിമൽ ചന്ദ്രൻ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി






































