തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദ്ദനം

By Desk Reporter, Malabar News
Complaint that 17-year-old was tied up and beaten up on the charge of theft
Representational Image
Ajwa Travels

തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്‌താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്‌താൻ മുക്ക് ജങ്ഷനിൽവച്ച് ബൈക്ക് തടഞ്ഞ് നിർത്തിയാണ് സംഘം അനസിനെ മർദ്ദിച്ചത്. മദ്യപിച്ചെത്തിയ സംഘം വാഹനം ത‍ട‌ഞ്ഞ് നി‍ർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു എന്ന് അനസ് പറഞ്ഞു.

യുവാവ് പരാതി നൽകാൻ എത്തിയപ്പോഴും കഠിനംകുളം – മംഗലപുരം പോലീസ് കൈയ്യൊഴിയുകയായിരുന്നു. സ്‌റ്റേഷൻ അതിർത്തി പറഞ്ഞാണ് പരിക്കേറ്റ യുവാവിനെ പോലീസ് തിരിച്ചുവിട്ടത്. ഒടുവിൽ മംഗലപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

Most Read:  മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ ശ്രമം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE