കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വെള്ളോറയിലെ ഷൈൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. റബ്ബർ തോട്ടത്തിൽ നിന്നാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്



































