കണ്ണൂർ: സർവകലാശാല ആസ്‌ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. അതേസമയം, നിയമന വിവാദത്തിൽ വിസി പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
തന്റെ നിയമനം നിയമപരമല്ലങ്കിൽ ഗവർണർ എങ്ങനെ ഒപ്പിട്ടു എന്നാണ് അദ്ദേഹം നേരത്തെ ചോദിച്ചിരുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതേതുടർന്ന് മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തി.
Also Read: പോത്തൻകോട് സുധീഷ് വധക്കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ