പാലക്കാട്: ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതി അമ്പലപ്പാറ സ്വദേശി ഷൺമുഖനെ ഒറ്റപ്പാലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഷൺമുഖന്റെ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല. രാംദാസ് എന്തിനാണ് ഷൺമുഖന്റെ വീട്ടിലെത്തിയതെന്നതിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’