കൊല്ലം: ചിതറയിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. എന്നാൽ, പരിക്ക് ഗുരുതരമല്ല.
ഇരുവരെയും ആദ്യം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വയറിന് ആഴത്തിൽ കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്ത് വെച്ച് അഞ്ചംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തുകയായിരുന്നു. അക്രമി സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ അനന്ദു പോലീസിന് കൈമാറി. മൂന്നുപേർ കസ്‌റ്റഡിയിലായിട്ടുണ്ട്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി