ഇടുക്കി: പ്രണയിച്ച യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ ഡി സന്തോഷ്(27) ആണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി അയൽവാസിയും ബിരുദ വിദ്യാർഥിനിയുമായ യുവതിയുടെ നഗ്ന ചിത്രങ്ങൾ സന്തോഷ് കൈക്കലാക്കിയിരുന്നു. എന്നാൽ യുവതി പിന്നീട് തമിഴ്നാട്ടിൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായ വിവരം അറിഞ്ഞതോടെയാണ് സന്തോഷ് യുവതിയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്.
എസ്എച്ച്ഒ കെപി മനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ കെഡി മണിയൻ, എഎസ്ഐ സജി എം ജോസഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read also: വീണ്ടും അപകടത്തിൽ പെട്ട് കെഎസ്ആർടിസി സ്വിഫ്റ്റ്

































