വീണ്ടും അപകടത്തിൽ പെട്ട് കെഎസ്ആർടിസി സ്വിഫ്റ്റ്‌

By Team Member, Malabar News
KSRTC Swift Bus Got Accident Again In Kozhikode
Ajwa Travels

കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി കൈതപൊയിലിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മുന്നിൽ പോവുകയായിരുന്ന ലോറി സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നിൽ സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ്‌ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. മുൻപും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾക്ക് സമാനമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read also: സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE