സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി

By News Desk, Malabar News
Bus Service
Representational Image

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ശനിയാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

ബെംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. സംഭവത്തിൽ കെഎസ്‌ആർടിസി വിജിലൻസ് ഓഫിസർ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്‌ച പുലർച്ചെ മൂന്നിന് കൃഷ്‌ണഗിരിക്ക് സമീപമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബെംഗളൂരുവിൽ എത്തിയതിന് ശേഷമാണ് പരാതി നൽകിയത്.

Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE