ദുബായ്: പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 60000 ദിർഹം (1.2 കോടി രൂപ) കവർന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തിൽ പങ്കെടുത്ത അഞ്ച് പേർക്കും അഞ്ച് വർഷം തടവും അതിന് ശേഷം നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി വിധിച്ചു. വ്യവസായിയുടെ അംഗരക്ഷകനായി ജോലി ചെയ്‌തിരുന്ന ആഫ്രിക്കക്കാരനും കേസിൽ പ്രതിയാണ്.
നാദ് അൽ ഷെബയിലെ വ്യവസായിയുടെ വസതിയിൽ കയറാൻ അംഗരക്ഷകാനാണ് മറ്റ് പ്രതികളെ സഹായിച്ചത്. തുടർന്ന് വാഹനത്തിൽ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന പണം പ്രതികൾ കവറുകയായിരുന്നു. പണം മോഷണം പോയതറിഞ്ഞ് സിസിടിവി പരിശോധിച്ചപ്പോഴാണ് അംഗരക്ഷകന്റെ പങ്ക് വ്യവസായിക്ക് മനസിലായത്.
പോലീസ് അന്വേഷണത്തിൽ എല്ലാ പ്രതികളും പിടിയിലായി. ചോദ്യം ചെയ്യലിൽ അംഗരക്ഷകൻ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പ്രതിഫലമായി 150000 ദിർഹം തനിക്ക് ലഭിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. ബാക്കി തുക മറ്റുള്ളവർ വീതിച്ചെടുക്കുകയായിരുന്നു.
Most Read: കൊച്ചിയിലെ മോഡലുകളുടെ മരണം; കുറ്റപത്രം സമർപ്പിച്ചു







































