തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരം; ബേപ്പൂരിലെ റോഡുകള്‍ നവീകരിക്കാന്‍ 1.6 കോടി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

രാമനാട്ടുകര: റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1.60 കോടി രൂപ അനുവദിച്ചതായി ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ് കോയ. കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന 20 റോഡുകളുടെ നവീകരണ പ്രവൃത്തിക്കാണ് തുക അനുവദിച്ചത്.

രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ പാറമ്മല്‍ റോഡ്, രാമനാട്ടുകര ബൈപ്പാസ്-പാലക്കല്‍ താഴം-കാരായി റോഡ്, വേലപ്പമേനോന്‍ റോഡ്, പള്ളിത്താഴം- കോയ്‍തലപ്പാടം റോഡ്, എന്‍എച്ച് പട്ടായിക്കല്‍ റോഡ്, കൊളത്തറ- ചെരാല്‍കാവ് റോഡ്, ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം-ലക്ഷംവീട് കോളനി റോഡ്, ജയന്തി കിഴുവനപ്പാടം റോഡ്, പാറയില്‍ പാടം റോഡ്, തോട്ടാംകുനി റോഡ്, അത്തം വളവ്-മുതുവാട്ടുപാറ റോഡ് എന്നിവക്ക് 10 ലക്ഷം രൂപ വീതവും കുന്നുംപുറം റോഡ്, നിവേദിത റോഡ്, ഫറോക്ക്-നല്ലൂര്‍-തുമ്പന്‍ റോഡ്, പുറ്റെക്കാട് അങ്ങാടി-നഴ്‌സറി റോഡ്, കല്ലുവളപ്പ്-ചെനപ്പറമ്പ് റോഡ്, പള്ളിപ്പറമ്പ് ലിങ്ക് റോഡ് എന്നിവക്ക് 5 ലക്ഷം രൂപയും അനുവദിച്ചു.

കൂടാതെ കടലുണ്ടി പഞ്ചായത്തിലെ മാട്ടുമ്മല്‍ വടയില്‍- കാവ് ചെറുതുരുത്തി പാലം റോഡിന് 10 ലക്ഷംരൂപയും ചേലിയം പറമ്പില്‍-കുന്നത്തുംകാവ് റോഡ്, പനക്കല്‍ വലിയാല്‍ റോഡ് എന്നിവക്ക് 5 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.

Malabar News: ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE