പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫിസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. മെയ് 16നാണ് സംഭവം നടന്നത്. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.
എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസിസ്‌റ്റന്റ് നൂറുദ്ദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയില്‍ ആണ് കാടംകോട് ജങ്ഷനിൽ വച്ച് നൂറുദ്ദീൻ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്. കള്ള് ലൈസന്‍സികളില്‍ നിന്നും വാങ്ങിയ തുകയാണ് ഇത്.
Most Read: എന്തിനായിരുന്നു കല്ലിടൽ കോലാഹലം? സർക്കാരിനോട് ഹൈക്കോടതി






































