കോഴിക്കോട്: ചെക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഉമ്മത്തൂർ താഴെകണ്ടത്തിൽ മിസ്ഹബിനെയാണ് (11) കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ പതിമൂന്ന് വയസുകാരൻ മുഹമ്മദ് ഇന്നലെയാണ് മരിച്ചത്.
ഉമ്മത്തൂർ, മുടവന്തേരി സ്വദേശികളായ ആറ് കുട്ടികളാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉമ്മത്തൂർ ഹൈസ്കൂളിന് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. മിസ്ഹബിന് വേണ്ടിയുള്ള തിരച്ചിലിനിടെ പുതിയോട്ടിൽ മുഹമ്മദിന് പാമ്പുകടിയും ഏറ്റിരുന്നു.
Most Read: തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി





































