124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം ആഘോഷിച്ചത്. തന്റെ ദീർഘായുസിന്റെ രഹസ്യം ചിട്ടയായ ജീവിതരീതികൾ ആണെന്നാണ് മുത്തശ്ശി പറയുന്നത്.

By Senior Reporter, Malabar News
qiu chaish
ക്യൂ ചൈഷി മുത്തശ്ശി
Ajwa Travels

124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം ആഘോഷിച്ചത്. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ മുത്തശ്ശിക്ക് ആശംസകൾ നേർന്നു.

1901ൽ ജനിച്ച ക്യൂ ചൈഷി മുത്തശ്ശി ക്വിങ് രാജവംശത്തിന്റെ പതനം മുതൽ ചൈനീസ് റിപ്പബ്ളിക്കൻ കാലഘട്ടത്തിന്റെയും ഒടുവിൽ ഇന്നത്തെ ചൈനയുടെ ഉയർച്ചവരെയുള്ള എല്ലാ സംഭവ വികാസങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചൈനയിലെ കണക്ക് പ്രകാരമാണ് മുത്തശ്ശിക്ക് 124 വയസ്. ലോകത്ത് കണക്കാക്കപ്പെടുന്ന രീതിയിലല്ല ചൈനയിൽ വയസിന്റെ കണക്ക്.

ആറ് തലമുറകളുള്ള കുടുംബത്തോടൊപ്പമാണ് മുത്തശ്ശിയുടെ താമസം. അവരുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് എട്ടുമാസമാണ് പ്രായം. ചൈനയ്‌ക്ക് പുറത്ത് മുത്തശ്ശിയുടെ പ്രായം ഔദ്യോഗികമായി പരിശോധിച്ചിട്ടില്ലെങ്കിലും, ഇവരുടെ ജനനത്തീയതി രാജ്യത്തിന്റെ ഹുകൗ സിസ്‌റ്റം, അതായത് ചൈനയിലെ ഗാർഹിക രജിസ്‌ട്രേഷൻ സംവിധാനത്തിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

അത്യന്തം സംഭവബഹുലമാണ് ചൈഷി മുത്തശ്ശിയുടെ ജീവിതകഥ. ക്വിങ് രാജവംശത്തിന്റെ കാലത്ത് മലനിരകളിൽ കാട്ടുപച്ചക്കറികൾ തേടിപ്പോയി നിരവധിയാളുകൾ പട്ടിണി കിടന്ന് മരിച്ചപ്പോൾ ദുഷ്‌കരമായ ആ ദിനങ്ങളെ അതിജീവിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഈ മുത്തശ്ശി. വിവാഹത്തിന് മുൻപ് മുത്തശ്ശി അക്കൗണ്ടിങ്ങിലും ശാരീരിക ശക്‌തി പ്രകടിപ്പിക്കുന്ന ഇനങ്ങളിലും എല്ലാം സ്വന്തം പ്രദേശത്ത് അംഗീകരിക്കപ്പെട്ട വ്യക്‌തിത്വമായിരുന്നു.

40ആം വയസിൽ ഭർത്താവ് മരിച്ചതോടെ തനിച്ചായ ചൈഷി മുത്തശ്ശി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കുടുംബത്തെ പോറ്റാൻ വിശ്രമമില്ലാതെ ജോലി ചെയ്‌തു. 70ആം വയസിൽ മൂത്തമകൻ രോഗം ബാധിച്ച് മരിക്കുന്നതിന് സാക്ഷിയായി. നാല് മക്കളെയും ഒറ്റയ്‌ക്ക് വളർത്തി. ഇപ്പോൾ, മുത്തശ്ശി പേരക്കുട്ടിയോടൊപ്പം നാൻചോങ്ങിലെ ഒരു വീട്ടിൽ താമസിക്കുകയാണ്.

തന്റെ ദീർഘായുസിന്റെ രഹസ്യം ചിട്ടയായ ജീവിതരീതികൾ ആണെന്നാണ് മുത്തശ്ശി പറയുന്നത്. നൂറുവയസ് തികഞ്ഞതിന് ശേഷം മാത്രമാണ് കാഴ്‌ചശക്‌തിക്ക് പോലും ചില പരിമിതികൾ വന്നത്. അതുവരെ ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും അലട്ടിയിരുന്നില്ല. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണത്തിലെ പോരായ്‌മകളുമാണ് നമ്മുടെ ആരോഗ്യം നശിച്ചുപോകാൻ കാരണമെന്ന് മുത്തശ്ശി പറയുന്നു.

മൂന്നുനേരം കൃത്യമായി ആഹാരം കഴിക്കുകയും, ആഹാരത്തിന് ശേഷം കുറച്ച് നടക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് നമ്മുടെ ഈ മുത്തശ്ശി. അതേസമയം, അവർ താമസിക്കുന്ന നഗരമായ നാൻചോങ്ങിൽ 100 വയസിൽ കൂടുതൽ പ്രായമുള്ള 960 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 2020ലെ ദേശീയ സെൻസസ് പ്രകാരം ചൈനയിൽ ആണ് 100 വയസിൽ കൂടുതൽ പ്രായമുള്ള നിരവധിപ്പേരുള്ളത്.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE