ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ് മുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 175 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,52,093 ആയി.
96.56 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.44 ശതമാനമാണ്. അതേസമയം, രാജ്യത്തെ കോവിഡ് വാക്സിൻ കുത്തിവെപ്പ് പ്രക്രിയ ഇന്ന് ആരംഭിക്കും. 3 കോടി കോവിഡ് മുന്നണി പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസനേകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തിര അനുമതി നൽകിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കും 50 വയസിന് മുകളിലുള്ളവർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കും. 3,00,000ത്തോളം ആളുകൾ ആദ്യദിനത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: വാക്സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി







































