ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 202 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,817 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,04,95,147 ആയി. 2,14,507 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 1,01,29,111 പേർ രോഗമുക്‌തി നേടി. ആകെ സ്‌ഥിരീകരിച്ച കോവിഡ് മരണം 1,51,529 ആണ്. ഇന്ത്യയിലെ രോഗമുക്‌തി നിരക്ക് 96.51 ശതമാനവുമാണ് മരണനിരക്ക് 1.44 ശതമാനവുമാണ്. രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
18,34,89,114 സാംപിളുകൾ ഇതുവരെ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. 8,36,227 സാംപിളുകളാണ് ചൊവ്വാഴ്‌ച മാത്രം പരിശോധിച്ചത്.
അതേസമയം, ഈ മാസം 16 മുതൽ രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിക്കും. ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്‌ട്രാസനേക്കയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
Read also: രണ്ടാം ബാച്ച് കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തി; ഒമാന്‍








































