കോയമ്പത്തൂർ: പീഡനത്തിന് ഇരയായ 17കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നേരത്തെ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകന് മിഥുന് ചക്രവര്‍ത്തിയാണ് പിടിയിലായത്. പോക്സോ വകുപ്പ്, പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്,
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടി ജീവനൊടുക്കിയത്. അധ്യാപകന്റെ പേര് എഴുതിവെച്ച് പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
പ്ളസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ അധ്യാപകൻ മിഥുന് ചക്രവര്‍ത്തി ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്ന് പോലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ സ്കൂള്‍ അടച്ചിട്ടിരുന്നുവെങ്കിലും പഠന സംബന്ധമായ ചില ജോലികളില്‍ തന്നെ സഹായിക്കുന്നതിന് വേണ്ടി മിഥുന് ചക്രവര്‍ത്തി പെണ്‍കുട്ടിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു.
നാലു മാസം മുമ്പ് അധ്യാപകനെതിരെ കുട്ടി പ്രിന്സിപ്പാളിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തനിക്ക് ആ സ്കൂളില്‍ പോകാന്‍ സാധിക്കില്ലെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ടിസി വാങ്ങിക്കാന്‍ ചെന്ന പെണ്‍കുട്ടിയേയും മാതാപിതാക്കളേയും സ്കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്ത് കൗൺസിലിങ്ങിന് വിധേയയാക്കി. പിന്നാലെ സ്കൂള്‍ മാറിയെങ്കിലും പഴയ സംഭവങ്ങളില്‍ നിന്നും വിദ്യാര്‍ഥിനി പൂര്‍ണമായും മുക്തയായിരുന്നില്ല.
അതേസമയം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Related News: സ്കൂളിൽ വിളിച്ചുവരുത്തി പീഡനം; അധ്യാപകന്റെ പേരെഴുതി വെച്ച് വിദ്യാർഥിനി ജീവനൊടുക്കി








































