റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 6 മലയാളികൾ ഉൾപ്പടെ 252 ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. റിയാദിലെ തർഹീലിൽ നിന്ന് 188 പേരെയും ദമാമിലെ തർഹീലിൽ നിന്ന് 64 പേരെയുമാണ് ഡെൽഹിയിൽ എത്തിച്ചത്.
ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നു കോവിഡ് കാലത്ത് തർഹീലിൽ നിന്ന് 5000ത്തിലേറെ ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാരെ കഴിഞ്ഞ നവംബറിൽ നാട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു.
Also Read: ഒമാൻ സൗജന്യ സന്ദർശക വിസക്ക് നിബന്ധന; എല്ലാ ഇന്ത്യക്കാർക്കും ലഭിക്കില്ല






































