കണ്ണൂർ: ജില്ലയിൽ ഇതുവരെ വെടിവച്ചു കൊന്നത് 27 കാട്ടുപന്നികളെ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വ്യവസ്‌ഥകളോടെ അനുമതി ലഭിച്ച ശേഷമാണ് ഇതുവരെ 27 പന്നികളെ വെടിവച്ചു കൊന്നത്. ഇതിൽ തന്നെ 25 എണ്ണം തളിപ്പറമ്പ് റേഞ്ചിലാണ്. ബാക്കിയുള്ള 2 എണ്ണം കൊട്ടിയൂർ റേഞ്ചിലും.
തോക്ക് ലൈസൻസുള്ള 70ഓളം പേർക്കാണ് നിലവിൽ ജില്ലയിൽ അനുമതി ലഭിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ വന്യമൃഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാത്ത ആളുകൾക്ക് മാത്രമാണ് അനുമതി നൽകിയത്. കൃഷിനാശം ഉണ്ടാക്കുന്നതിന് ഒപ്പം തന്നെ ആളുകളെ ആക്രമിക്കുന്നതും വർധിച്ചതോടെയാണ് കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകണമെന്ന ആവശ്യം ശക്‌തമായത്.
മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവരും, അംഗഭംഗം വന്നവരും നിരവധിയാണ്. കൂടാതെ നിലവിൽ കാട്ടിൽ നിന്നും വളരെ അകലെയുള്ള കൃഷിയിടങ്ങളിൽ പോലും കാട്ടുപന്നികൾ എത്താറുണ്ട്. ഇതോടെയാണ് കർഷകർക്കിടയിൽ ആശങ്ക വർധിച്ചത്. തുടർന്നാണ് തോക്ക് ലൈസൻസുള്ള 70ഓളം ആളുകൾക്ക് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയത്.
Read also: കുഡ്‌ലു സഹകരണ ബാങ്കിലെ മോഷണം; സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി








































